by webdesk3 on | 10-08-2025 12:31:19 Last Updated by webdesk3
തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്നാരോപിച്ച് കെ എസ് യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പോലീസ് പരാതി നല്‍കി. ഗുരുവായൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ പൊതുപരിപാടികളിലോ മണ്ഡലത്തിലോ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. എംപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും, അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നും കണ്ടെത്തണമെന്ന് ഗോകുല്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയും കേന്ദ്രസഹമന്ത്രിയുമായ വ്യക്തി ജനപ്രതിനിധിത്വ ചുമതലകള്‍ നിറവേറ്റാതെ കാണാതാകുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഗോകുല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.