by webdesk3 on | 09-08-2025 12:08:10 Last Updated by webdesk2
തലശേരി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തലശേരി പൊലീസ് എടുത്ത കേസില്‍ കൊടി സുനിയോടൊപ്പം മുഹമ്മദ് ഷാഫി, ഷിനോജ്, കണ്ടാലറിയുന്ന നാല് പേര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് ഉടന്‍ കേസ് എടുക്കാത്തത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്. പൊലീസുകാര്‍ നോക്കിനില്‍ക്കെ തലശ്ശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്തുവെച്ച് പ്രതികള്‍ മദ്യപിച്ചു. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ സുഹൃത്തുക്കള്‍ മദ്യവുമായി എത്തിയാണ് പ്രതികള്‍ക്ക് നല്‍കിയത്.
പ്രതികള്‍ക്ക് അകമ്പടിയായി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ, മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.