by webdesk3 on | 09-08-2025 12:02:31 Last Updated by webdesk3
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരോഗ്യ മന്ത്രിയോട് ക്ഷമപറഞ്ഞതായി ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ആയിരുന്നില്ലെന്നും, ആരോഗ്യമന്ത്രി തന്നെ നേരില്‍ വന്ന് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ദുഃഖം ഉണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഉപകരണം കാണാതായ സംഭവത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല എന്നാണ് ഡോ. ഹാരിസ് പ്രതികരിച്ചത്.
ഉദ്യോഗസ്ഥ തലത്തില്‍ ഫയല്‍ നീങ്ങാതെ കിടന്നതാണ് പ്രശ്നം, സര്‍ക്കാരിലേക്ക് കാര്യങ്ങള്‍ എത്താത്തത് മാത്രമാണ് വൈകല്യം. സര്‍ക്കാര്‍ തന്നെ പിന്തുണക്കുന്നതായി ഡോ. ഹാരിസ് വ്യക്തമാക്കി.
എന്റെ റൂമില്‍ ഒരു രഹസ്യവുമില്ല, ആര്‍ക്കും പ്രവേശിക്കാം. അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അവധിയിലായിരുന്ന ഡോ. ഹാരിസ് ഇന്ന് ജോലിയില്‍ തിരിച്ചെത്തുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.