by webdesk2 on | 08-08-2025 02:34:07 Last Updated by webdesk3
ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവും രണ്ടാനമ്മയും മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ ആലപ്പുഴ എസ്പി മോഹന ചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സംഭവത്തിനുശേഷം കുട്ടിയെ ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയെങ്കിലും പിതാവ് അവിടെയെത്തി വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിയെ കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് മാറ്റി. പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടും. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
നൂറനാട് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും അന്വേഷണം നടത്തും. ഇന്ന് കുട്ടിയെ ആലപ്പുഴ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കും.