by webdesk2 on | 08-08-2025 08:50:53 Last Updated by webdesk3
ഇന്ത്യയും അമേരിക്കയും തമ്മിലുളള തീരുവ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയുടെയും അമേരിക്കയുടെയും ഗുണത്തിനായി പ്രശ്‌നം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും നെതന്യാഹു പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഭീകരവാദത്തെ ചെറുക്കുന്ന വിഷയത്തിലും ഇന്റലിജന്‍സ് കൈമാറ്റത്തിലും കൂടുതല്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ഇസ്രയേല്‍ സ്ഥാനപതി ജെ പി സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം. അധികം വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ നടപടി ഒരുമിച്ച് നേരിടാമെന്നും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സില്‍വ വ്യക്തമാക്കി. യുഎസ് തീരുവ ഉയര്‍ത്തിയ രണ്ട് രാജ്യങ്ങളാണ് ബ്രസീലും ഇന്ത്യയും. അടുത്തവര്‍ഷം ബ്രസീല്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും.