News Kerala

സ്‌കൂളില്‍ സൂക്ഷ്മ ജീവികളുടെ കടിയേറ്റ് 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Axenews | സ്‌കൂളില്‍ സൂക്ഷ്മ ജീവികളുടെ കടിയേറ്റ് 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

by webdesk3 on | 07-08-2025 02:59:06 Last Updated by webdesk2

Share: Share on WhatsApp Visits: 78


 സ്‌കൂളില്‍ സൂക്ഷ്മ ജീവികളുടെ കടിയേറ്റ് 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍


ചേര്‍ത്തല: പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 30 ഓളം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റ് ആരോഗ്യപ്രശ്‌നം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ഉടന്‍ സമീപത്തുള്ള തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് മുറിയിലെ ഒരു ഡെസ്‌ക് ദ്രവിച്ച നിലയിലായിരുന്നു. കുട്ടികള്‍ പെന്‍സിലുകള്‍ ഉപയോഗിച്ച് ഈ ഭാഗത്ത് കുത്തിയ സമയത്താണ് സൂക്ഷ്മ ജീവികള്‍ പുറത്തേക്ക് ഇറങ്ങി വരികയും, വിദ്യാര്‍ത്ഥികളെ കടിയേല്‍പ്പിക്കുകയുമായത്. ഉടന്‍ തന്നെ പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും പോലുള്ള ആലര്‍ജിയും ഉണ്ടായി. 

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തില്‍ തല്‍ക്ഷണം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment