News India

അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

Axenews | അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

by webdesk2 on | 07-08-2025 02:09:22 Last Updated by webdesk3

Share: Share on WhatsApp Visits: 19


അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ


ശ്രീനഗർ: പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 പുസ്തകങ്ങൾ ജമ്മു കശ്മീർ സർക്കാർ നിരോധിച്ചു. പുൽവാമ ജില്ലയിലെ സർക്കാർ സ്കൂളുകളിലെ ലൈബ്രറികളിൽ നിന്നാണ് ഈ പുസ്തകങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. ഈ പുസ്തകങ്ങളിലെ ഉള്ളടക്കം ദേശവിരുദ്ധവും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി.

അരുന്ധതി റോയിയുടെ ആസാദി, ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്  തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്. കൂടാതെ, മറ്റ് പ്രാദേശിക എഴുത്തുകാരുടെയും ചിന്തകരുടെയും പുസ്തകങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പുൽവാമ ജില്ലാ ഭരണകൂടമാണ് ഈ വിഷയത്തിൽ ഉത്തരവിട്ടത്. ഉത്തരവിനെ തുടർന്ന് പുസ്തകങ്ങൾ ഉടൻ നീക്കം ചെയ്യാനും വിവരം ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കാനും സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment