by webdesk3 on | 07-08-2025 12:51:10 Last Updated by webdesk2
കൊച്ചി: അശ്ലീല സിനിമയിലൂടെ പണം സമ്പാദിച്ചതെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതിയില്‍ പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളാണ് ശ്വേതക്കെതിരെ കോടതിയെ സമീപിച്ചത്. ശ്വേത മേനോന്‍ സാമ്പത്തിക ലാഭത്തിനായി അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്നാണ് പരാതിയിലെ ആരോപണം. ഗര്‍ഭനിരോധന ഉറയുടെ പരസ്യം, രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ രംഗങ്ങളാണ് പരാതിക്കാരന്‍ അശ്ലീലമായി വിശേഷിപ്പിച്ചത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്വേത മേനോനിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.