by webdesk3 on | 06-08-2025 02:23:59 Last Updated by webdesk2
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എംപിയുമായ കെ. മുരളീധരന്‍. ഇടയ്ക്കിടെ തരൂര്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ പ്രസ്താവനകള്‍ അവസാനിപ്പിക്കേണ്ടതാണ് എന്നും ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ച നിലപാട് അദ്ദേഹം പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
നയം തിരുത്തിയാല്‍ ശശി തരൂരിനെ മുന്‍നിരയില്‍ നിര്‍ത്തി തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ അദ്ദേഹം തന്റെ നിലപാടുകള്‍ ശുദ്ധീകരിക്കണം എന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിപുലമായ ചര്‍ച്ചകള്‍ നടക്കുകയാണ്.