by webdesk3 on | 06-08-2025 12:38:04 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ സമയ മാറ്റാത്തിനെതിരെ കേരള മദ്രസ ടീച്ചേഴ്‌സ് യൂണിയന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു. സമയമാറ്റം നടപ്പാക്കുന്നതോടെ നിരവധി മദ്രസ അധ്യാപകര്‍ക്ക് തൊഴില്‍നഷ്ടമാകുമെന്നാണ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മദ്രസ പഠനത്തിന് ഓരോ വിഷയത്തിനും രണ്ടുമണിക്കൂര്‍ വീതം സമയം ആവശ്യമാണ്. എന്നാല്‍ സ്‌കൂള്‍ സമയം മാറ്റുമ്പോള്‍ ഒരു മണിക്കൂര്‍ പോലും ലഭിക്കാതെ പോകുമെന്ന് മദ്രസ അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ മതപഠനം പൂര്‍ണമായി നടത്താന്‍ കഴിയില്ലെന്നതാണ് പ്രധാന ആശങ്ക.
സമയപരിമിതിയോടൊപ്പം ശമ്പളം കുറയാനുള്ള സാധ്യതയും അധ്യാപകര്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രശ്‌നമാണ്. അതിനാല്‍ കൂടുതല്‍ സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനം നടപ്പാക്കാവൂ എന്നും യൂണിയന്‍ ആവശ്യപ്പെട്ടു.