by webdesk3 on | 06-08-2025 12:28:39 Last Updated by webdesk3
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളിലേക്കാണ് കെപിസിസി നീങ്ങുന്നത്. ജംബോ കമ്മിറ്റിക്ക് സാധ്യത ഉണ്ടെന്നാണ് കെപിസിസി അറിയിച്ചിരിക്കുന്നത്. ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കാമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
പത്ത് വൈസ് പ്രസിഡന്റുമാരെ പുതിയ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് നിലവിലെ ധാരണയാണ്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 35 ആയി ഉയര്‍ത്തും.
ഭാരവാഹികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ കാരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. മുതിര്‍ന്ന നേതാക്കള്‍ വിവിധ ഭാരവാഹികളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചുകഴിഞ്ഞു.
ഇതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം നൂറ് കടന്നിരുന്നു. പിന്നീട് കെ. സുധാകരന്‍ അധ്യക്ഷനായപ്പോള്‍ 23 ജനറല്‍ സെക്രട്ടറിമാരാണ് അന്ന് ഉണ്ടായിരുന്നത്. ഇപ്പോള്‍ വീണ്ടും ഒരു വിപുലീകരണത്തിനാണ് കെപിസിസി തയ്യാറാകുന്നത്.