by webdesk2 on | 05-08-2025 04:27:35 Last Updated by webdesk2
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനം. പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ബഹുനില കെട്ടിടങ്ങളടക്കം തകര്‍ന്നു. അറുപതോളം പേരെ കാണാതായി.നിരവധി വീടുകള്‍ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂര്‍ണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിര്‍ ഗംഗ നദിയിലാണ് മിന്നല്‍ പ്രളയം ഉണ്ടായത് .
അപകടത്തില്‍ നാല് പേര്‍ മരിച്ചതായി ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായി.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്.
യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി മേഖലയില്‍ മഴയുണ്ടായിരുന്നു. ഘീര്‍ഗംഗ നദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതാണ് ഗ്രാമങ്ങളെ അപകടത്തിലാക്കിയത്. ഉത്തരകാശിയില്‍ കനത്ത നാശനഷ്ടമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.