by webdesk3 on | 05-08-2025 03:03:23 Last Updated by webdesk2
ഷാര്‍ജയിലുണ്ടായ അതുല്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ അധികൃതര്‍ തീരുമാനിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയായിട്ടാണ് മരണകാരണമായി വ്യക്തമാക്കിയിരുന്നെങ്കിലും, അതുല്യയുടെ കുടുംബം ഈ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജൂലൈ 19-ന് ഷാര്‍ജയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ, ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ക്രൂരപീഡനം അതുല്യ നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൂടുതല്‍ വിശദമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടത്.
അതുല്യയുടെ കുടുംബം ചവറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സതീഷിനെതിരെ കൊലപാതകം, ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.