News India

ധര്‍മസ്ഥലയില്‍ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപിക്കാന്‍ എസ്‌ഐടി

Axenews | ധര്‍മസ്ഥലയില്‍ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപിക്കാന്‍ എസ്‌ഐടി

by webdesk2 on | 05-08-2025 07:27:46 Last Updated by webdesk2

Share: Share on WhatsApp Visits: 10


ധര്‍മസ്ഥലയില്‍ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപിക്കാന്‍ എസ്‌ഐടി


കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗങ്ങളും അമ്പതിലധികം വരുന്ന അസ്ഥികളും. അസ്ഥികള്‍ സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് വ്യക്തമല്ല. അസ്ഥികള്‍ ഒരു സ്ത്രീയുടെയോ പുരുഷന്റെയോ എന്ന് വ്യക്തമല്ല. ഏകദേശം രണ്ട് വര്‍ഷം വരെ പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ഒരാളുടേത് മാത്രമല്ല  എന്ന് സൂചന. വനത്തിലെ നെല്ലി മരത്തില്‍ നിന്ന് ഒരു സാരിയും ലഭിച്ചു. ഇന്ന് കൂടുതല്‍ സ്‌പോട്ടുകളിലേക്ക് പരിശോധന വ്യാപിപിക്കാനാണ് എസ്‌ഐടി തീരുമാനം.

ഇന്ന് സാക്ഷി പറഞ്ഞ പുതിയ സ്‌പോട്ടില്‍ പരിശോധിക്കാന്‍ സാധ്യത. ഇന്നലെ മാര്‍ക്ക് ചെയ്ത പത്താം സ്‌പോട്ടിന് സമീപത്ത് നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി വനത്തിനുള്ളില്‍ ആയിരുന്നു പരിശോധന. നേരത്തെ മാര്‍ക്ക് ചെയ്ത 13 സ്‌പോട്ടുകളില്‍ പെട്ടതല്ല ഇത്.

ഇതിനിടെ പതിനഞ്ചു വര്‍ഷത്തെ ആസ്വഭാവിക മരണങ്ങളുടെ രേഖകള്‍ ബാല്‍ത്തങ്ങാടി പോലീസ് നശിപ്പിച്ചതായി വിവരാവകാശരേഖ പുറത്തുവന്നു. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് ഈ രേഖകള്‍ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം കൈപ്പറ്റിയിരുന്നു.






Share:

Search

Recent News
Popular News
Top Trending


Leave a Comment