by webdesk3 on | 04-08-2025 02:53:26 Last Updated by webdesk2
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയുടെ പുനഃസംഘടന സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി കെപിസിസി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പുതിയ ഭാരവാഹി പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരും ഡല്‍ഹിയില്‍ എത്തും. ഈ മാസം 10നോടകം പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക ഹാജരാക്കുന്നതിനാണ് ഈ സന്ദര്‍ശനം. ഹൈക്കമാന്‍ഡുമായി നാളെയും മറ്റന്നാളും നടക്കുന്ന ചര്‍ച്ചകളില്‍ പട്ടികയിലെ അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍, ഡി.സി.സി അധ്യക്ഷന്മാര്‍ തുടങ്ങിയതില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പുനഃസംഘടനയുടെ ഭാഗമായി, വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലി നിന്ന് അഞ്ച് ആയും ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 23 നിന്ന് 30 ആയും സെക്രട്ടറിമാരുടെ എണ്ണം 70 ആയി വര്‍ധിപ്പിക്കണമെന്നതാണ് ശുപാര്‍ശ.