News Kerala

പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; ദളിതരെ അപമാനിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

Axenews | പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; ദളിതരെ അപമാനിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

by webdesk3 on | 04-08-2025 02:30:06 Last Updated by webdesk2

Share: Share on WhatsApp Visits: 77


 പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; ദളിതരെ അപമാനിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍


സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ  പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സിനിമകളുടെയും സംവിധായകര്‍ക്ക് അടിസ്ഥാനപരമായ പരിശീലനം ആവശ്യമാണ് എന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച അദ്ദേഹം, താന്‍ ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി.

മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കു താന്‍ ഉത്തരവാദിയല്ല എന്നും തന്റെ പ്രസ്താവനകള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. 

ട്രെയിനിംഗ് ആവശ്യപ്പെട്ടതിനെതിരെയാണ് പ്രതിഷേധമുണ്ടായത്. അറിവില്ലായ്മ കൊണ്ടാണ് പലരും അതിനെതിരായി സംസാരിച്ചത്. സിനിമ എന്നത് ഒരാളുടെ ജീവിതകാലം മുഴുവന്‍ പഠിച്ചുമാത്രമേ മനസ്സിലാക്കാനാകൂ. അതാണ് എന്റെ അനുഭവം. ഇപ്പോഴും പഠനത്തിലൂടെയാണ് എന്റെ മുന്നേറ്റം, അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സംവിധായകര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കവിത എഴുതാന്‍ അക്ഷരജ്ഞാനം ആവശ്യമുണ്ട്. സിനിമയും അതുപോലെ ഒരു ഭാഷയാണ്. നടന്‍മാര്‍ വന്ന് അഭിനയിച്ചാല്‍ മാത്രം ഒരു സിനിമ ആകുന്നില്ല. അതിന്  നിരവധി ഘടകങ്ങളുണ്ട്. അവയെല്ലാം മനസ്സിലാക്കാനുള്ള പരിശീലനമാണ് ആവശ്യമാണ് അടൂര്‍ വിശദമാക്കി.








Share:

Search

Recent News
Popular News
Top Trending


Leave a Comment