News Kerala

ചീരാലില്‍ ജനവാസ മേഖലയില്‍ കടുവ; ആശങ്കയില്‍ നാട്ടുകാര്‍

Axenews | ചീരാലില്‍ ജനവാസ മേഖലയില്‍ കടുവ; ആശങ്കയില്‍ നാട്ടുകാര്‍

by webdesk2 on | 04-08-2025 01:53:59

Share: Share on WhatsApp Visits: 24


ചീരാലില്‍ ജനവാസ മേഖലയില്‍ കടുവ; ആശങ്കയില്‍ നാട്ടുകാര്‍

വയനാട് ജില്ലയിലെ ചീരാലില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയില്‍. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാല്‍ പഴൂര്‍ റോഡില്‍ പണിക്കരുപടിയില്‍ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്. മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുവരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാല്‍ മേഖലയില്‍ കടുവാ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.








Share:

Search

Recent News
Popular News
Top Trending


Leave a Comment