News International

യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ കയറിയ ബോട്ട് മുങ്ങി: 68 മരണം, നിരവധിപേരെ കാണാതായി

Axenews | യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ കയറിയ ബോട്ട് മുങ്ങി: 68 മരണം, നിരവധിപേരെ കാണാതായി

by webdesk3 on | 04-08-2025 12:46:46 Last Updated by webdesk3

Share: Share on WhatsApp Visits: 69


 യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ കയറിയ ബോട്ട് മുങ്ങി: 68 മരണം, നിരവധിപേരെ കാണാതായി


ജിബൂട്ടിക്കടുത്ത് യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങി 68 പേര്‍ ജീവന്‍ നഷ്ടപ്പെട്ടു. യാത്രക്കാരില്‍ 154 പേര്‍ ഉണ്ടായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. ഇതുവരെ 12 പേരെ രക്ഷിക്കാനായിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ഏജന്‍സി സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നു യെമന്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ക്ക് ഈ കടല്‍മാര്‍ഗം പ്രധാനയാത്രാമാര്‍ഗമാണ്. 

യെമന്‍ തീരത്ത് ഇത്തരത്തിലുള്ള ബോട്ട് ദുരന്തങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് ഇത്തരത്തിലുള്ള അപകടത്തില്‍ ജീവന്‍ നഷ്ടമായി. 


Share:

Search

Recent News
Popular News
Top Trending


Leave a Comment