by webdesk2 on | 04-08-2025 08:12:37 Last Updated by webdesk3
കണ്ണൂര്‍: മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയ കണ്ണൂര്‍ സെന്റട്രല്‍ ജയിലില്‍ ഇലട്രിക് ഫെന്‍സിങ് പുനസ്ഥാപിക്കാന്‍ നടപടി. ഡിഐജി നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ആരംഭിച്ചത്. ജയില്‍ മേധാവിയായ എഡിജിപി ബലറാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
വിയൂര്‍ സെന്‍ട്രല്‍ ജയിലാണ് നിലവില്‍ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്ന ഏക ജയിലെന്ന് കണ്ടെത്തിയതോടെ, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലെ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിപ്പിക്കാന്‍ ജയിലില്‍ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍മുറികളില്‍ സുരക്ഷാ പരിശോധന ശക്തമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
അടുത്ത രണ്ട് ആഴ്ചക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ പരിശോധന നടക്കും. സെല്ലുകളില്‍ മെറ്റല്‍ ഡീറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നസാധ്യതയുള്ള തടവുകാരെ മറ്റു സെല്ലുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.