by webdesk3 on | 03-08-2025 12:50:19 Last Updated by webdesk2
തൃശ്ശൂര്‍ ; മലക്കപ്പാറയിലെ വീരന്‍കുടിയില്‍ വീണ്ടും പുലിയിറങ്ങി. നാലു വയസ്സുള്ള കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയ സംഭവത്തിനു പിന്നാലെ, അതേ പ്രദേശത്ത് മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്.
വൈകുന്നേരം പുലിയെ പ്രദേശത്ത് കണ്ടതിനെ തുടര്‍ന്ന് ഉന്നതിയിലെ ആളുകളെ അടിയന്തരമായി മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
വര്‍ഷങ്ങളായി വന്യമൃഗാക്രമണങ്ങള്‍ നേരിടുന്ന വീരന്‍കുടിയും അരേക്കാപ്പ് ഉന്നതിയും ഉള്‍പ്പെടെ 47 കുടുംബങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും വനംവകുപ്പ് പുനരധിവാസത്തിന് തടസ്സം സൃഷ്ടിച്ചെന്നാണ് നാട്ടുകാരുടെ പരാതി. ഭയഭീതിയിലാണ് പ്രദേശവാസികള്‍ ജീവിക്കുന്നത്.
നിരന്തരം കാട്ടാനയും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗാക്രമണങ്ങള്‍ തുടരുന്നതോടെ, ശാശ്വതപരിഹാരമില്ലാതെ ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. സുരക്ഷിതമായ പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.