News India

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Axenews | കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

by webdesk3 on | 03-08-2025 12:19:35 Last Updated by webdesk3

Share: Share on WhatsApp Visits: 85


 കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു


ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ തുടരുന്ന സൈന്യത്തിന്റെ വ്യാപക തിരച്ചിലിനിടെ, മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ആറായി.

വെള്ളിയാഴ്ച രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഖല്‍ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷന്‍ നയിക്കുന്നത്. രാത്രിയിലും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വധിക്കപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) എന്ന സംഘടനയുടെ അംഗങ്ങളാണ് എന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം.

പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment