by webdesk3 on | 03-08-2025 12:01:28 Last Updated by webdesk3
തെരുവായകളെ ജീവനോടെ കുഴിച്ചു മൂടി എന്ന പരാതിയില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെതിരെ നടപടി. സംരക്ഷണത്തിനെന്ന് പറഞ്ഞ് പിടികൂടി ഇരുനൂറിലധികം തെരുവ് നായ്ക്കളെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടിയെന്ന് ആക്ഷേപിച്ചാണ് ഇടുക്കിയിലെ ആനിമല്‍ റെസ്‌ക്യൂ ടീം പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പഞ്ചായത്തിന്റെ വാഹനത്തില്‍ നായകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പഞ്ചായത്ത് ഡ്രൈവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നായകളെ കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കാണ് എത്തിച്ചത്. അവിടെ വലിയ കുഴി കുഴിച്ച് ജീവനോടെ മൂടിയതായാണ് ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിക്കണമെന്ന നിലപാടിലാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍.