by webdesk3 on | 02-08-2025 03:23:05 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മധ്യ കേരളത്തിലും മലയോര മേഖലകളിലുമാണ് പ്രധാനമായി മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നത്തെ യെല്ലോ അലര്‍ട്ട് ജില്ലകള്‍:
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
നാളത്തെ ഓറഞ്ച് അലര്‍ട്ട് ജില്ലകള്‍:
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
മലയോര മേഖലകളില്‍ വലിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങള്‍, മണ്ണിടിച്ചില്‍, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാകാര്യങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതും നിര്‍ദ്ദേശത്തിലാണ്.