by webdesk3 on | 02-08-2025 12:42:05 Last Updated by webdesk3
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് മെര്‍സലേറ്റര്‍ എന്ന ഉപകരണം കാണാതായതായി എന്ന ആരോപണത്തില്‍ മറുപടിയുമായി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നതാണ്. ഈ ഘട്ടത്തില്‍ അന്വേഷണം നടക്കട്ടെ. ഞാന്‍ ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതല്‍ ഓഫിസിലെത്തി അന്വേഷണവുമായി സഹകരിക്കും, എന്ന് ഡോ. ഹാരിസ് പറഞ്ഞു.
വിവാദത്തിലായ മെര്‍സലേറ്റര്‍ ഉപകരണം ഉപയോഗിക്കാത്തതുകൊണ്ട് മാറ്റിവെച്ചതാണെന്നും, ചികിത്സയ്ക്കായി അതിന്റെ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ നിലവില്‍ ഡിപ്പാര്‍ട്ടുമെന്റിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഓപ്പറേഷന്‍ തിയറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആ ഉപകരണം ഉപയോഗിക്കാന്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ എത്തിയാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.