by webdesk3 on | 02-08-2025 12:11:13 Last Updated by webdesk2
ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതി കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്.
ഒന്‍പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന കന്യാസ്ത്രീകള്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് മോചിതരാവുന്നത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം എന്നതാണ് ജാമ്യത്തിന്റെ ഒരു പ്രധാന നിബന്ധന.
ഇന്നുതന്നെ ഇരുവരെയും മോചിപ്പിക്കും.. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു: അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയ മേഖലയിലെ എല്ലാവരും ഇടപെട്ടു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത്.
കന്യാസ്ത്രീകളുടെ അറസ്റ്റ് കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.