News Kerala

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണം; ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

Axenews | താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണം; ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

by webdesk2 on | 01-08-2025 05:39:07 Last Updated by webdesk2

Share: Share on WhatsApp Visits: 8


താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണം; ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ (വിസി) നിയമനങ്ങള്‍ സര്‍ക്കാര്‍ പട്ടിക തള്ളി ഗവര്‍ണര്‍ നടത്തിയതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രണ്ടാമതും കത്തയച്ചു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും വീണ്ടും താല്‍ക്കാലിക വിസിമാരായി രാജ്ഭവന്‍ വിജ്ഞാപനമിറക്കി നിയമിക്കുകയായിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമത്തെ കത്ത് നല്‍കിയത്. ഇപ്പോഴത്തെ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇനി സമവായ ചര്‍ച്ചകളില്‍ കാര്യമില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. സര്‍ക്കാര്‍ നല്‍കുന്ന പേരുകള്‍ പരിഗണിക്കാന്‍ വീണ്ടും കത്തു നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റെടുത്തു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് ഈ നിയമനം എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment