News India

നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും; കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

Axenews | നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും; കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

by webdesk2 on | 01-08-2025 05:06:23 Last Updated by webdesk2

Share: Share on WhatsApp Visits: 10


നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും; കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

മനുഷ്യക്കടത്ത് ആരോപിച്ച് എട്ട് ദിവസമായി ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സഭയാണെന്നും അവര്‍ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്യാഷ്ത്രീകള്‍ക്ക് കോടതിയില്‍ നിന്ന് 50 ശതമാനം ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഷോണ്‍ ജോര്‍ജ്. 

കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ഛത്തീസ്ഗഡിലെത്തിയത്. നീതിപൂര്‍വമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. അന്വേഷണ പരിധിയില്‍ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിക്ക് രേഖ പരിഗണിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.








Share:

Search

Recent News
Popular News
Top Trending


Leave a Comment