by webdesk3 on | 01-08-2025 03:42:21 Last Updated by webdesk2
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ് എത്തിയിരിക്കുന്നത് എന്നാണ് വിജിലന്‍സ് എസ് പി ശശിധരന്‍ പറഞ്ഞത്. ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് സാധ്യത ഉണ്ടെന്നും, അന്വേഷണം വിജയകരമായി മുന്നോട്ട് പോവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാകുമെന്നും, നിലവിലുള്ള അന്വേഷണ സംഘത്തെയാണ് തുടര്‍ന്നും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണം വേഗത്തിലാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. അന്വേഷണം വൈകിയ സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്.