by webdesk3 on | 31-07-2025 02:45:48 Last Updated by webdesk2
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍, ആറാമത്തെ പോയിന്റില്‍ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് 13 സ്പോട്ടുകളില്‍ അഞ്ച് സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നും വ്യാപകമായ തെരച്ചില്‍ നടത്തി. ഇന്ന് ആറാം സ്പോട്ടിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികളെന്നാണ് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.