by webdesk3 on | 31-07-2025 12:18:37 Last Updated by webdesk3
കോഴിക്കോട്: വടകരയില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ നിന്നും കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ചാനിയം കടവ് സ്വദേശിയുമായ ആദിഷ് കൃഷ്ണ (17) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 28-ാം തീയതി രാത്രി വീട്ടില്‍ നിന്നിറങ്ങിയ ആദിഷിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. 29-ന് വടകര പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിനിടെയാണ് ഇന്ന് രാവിലെ ചാനിയം കടവ് പുഴയില്‍ ആദിഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമാക്കുന്നതിന് വേണ്ടി അന്വേഷണം തുടരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.