by webdesk3 on | 30-07-2025 02:40:49 Last Updated by webdesk2
മലപ്പുറം അരീക്കോട് കളപ്പാറയിലുണ്ടായ ദാരുണ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴിവേസ്റ്റ് പ്ലാന്റിനുള്ളില്‍ വീണാണ് ഇവര്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ ബിഹാറില്‍ നിന്നുള്ളവരും ഒരാള്‍ ആസാമില്‍ നിന്നുള്ള തൊഴിലാളിയുമാണ്.
ബികാസ് കുമാര്‍, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതശരീരങ്ങള്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.