News Kerala

കാനഡയില്‍ ചെറുവിമാന അപകടം: തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷിന് ദാരുണാന്ത്യം

Axenews | കാനഡയില്‍ ചെറുവിമാന അപകടം: തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷിന് ദാരുണാന്ത്യം

by webdesk3 on | 30-07-2025 12:22:27 Last Updated by webdesk3

Share: Share on WhatsApp Visits: 24


 കാനഡയില്‍ ചെറുവിമാന അപകടം: തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷിന് ദാരുണാന്ത്യം


കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ് (27) മരിച്ചു. ജൂലൈ 26-ന് വൈകുന്നേരം ഡീര്‍ തടാകത്തിന് സമീപമാണ് അപകടം ഉണ്ടായത്. പൈപ്പര്‍ പിഎ-31 നവാജോ എന്ന രണ്ട് എന്‍ജിന്‍ ഉള്ള ചെറുവിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഗൗതം സഞ്ചരിച്ചിരുന്ന വിമാനത്തില്‍ രണ്ട് പേരുണ്ടായിരുന്നുവെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) സ്ഥിരീകരിച്ചിരുന്നു.  ഗൗതത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഇതിനു മുമ്പ്, ഈ മാസം ആദ്യം, കാനഡയിലെ മാനിറ്റോബയില്‍ പരിശീലന പറക്കലിനിടെ നടന്ന മറ്റൊരു വിമാന അപകടത്തില്‍ തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരണപ്പെട്ടിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment