News Kerala

അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; സംസ്‌കാരം വൈകിട്ട്

Axenews | അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; സംസ്‌കാരം വൈകിട്ട്

by webdesk2 on | 30-07-2025 07:59:52 Last Updated by webdesk2

Share: Share on WhatsApp Visits: 10


അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; സംസ്‌കാരം വൈകിട്ട്

കൊല്ലം: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം കൊല്ലത്ത് എത്തിച്ചത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയാണ് അതുല്യ. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം വൈകിട്ടോടെ വീട്ടുവളപ്പില്‍ നടക്കും.

ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും പിതാവ് രാജശേഖരന്‍ പറഞ്ഞിരുന്നു. അതേസമയം അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. 








Share:

Search

Recent News
Popular News
Top Trending


Leave a Comment