by webdesk3 on | 29-07-2025 02:51:59 Last Updated by webdesk2
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രാഷ്ട്രീയ വനവാസത്തിന് വിടാന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്ന് പാര്‍ട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത് സംബന്ധിച്ച പേടി ആവശ്യമില്ല. കഠിന പരിശ്രമത്തിലൂടെയും സംഘടനാ ശക്തിയിലൂടെയും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വി.ഡി. സതീശനേക്കാള്‍ ഇരിട്ടി ആത്മവിശ്വാസം മുസ്ലിം ലീഗിന് ഉണ്ട്. അദ്ദേഹത്തെ വനവാസത്തിലേക്ക് വിട്ടുകൂടാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യത്തെ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി തങ്ങള്‍ ആരോപിച്ചു. ബിജെപി നേതൃത്വത്തിലുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മതവിശ്വാസത്തിന്റെ സംരക്ഷണം രാജ്യത്തെ ജനങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.