by webdesk3 on | 29-07-2025 12:40:45 Last Updated by webdesk3
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെതിരെയുള്ള അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തുകയോ മനുഷ്യക്കടത്ത് നടത്തുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി താന്‍ മൂന്ന് തവണ സംസാരിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഒപ്പം നിന്നുകൊണ്ടിരിക്കും. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കന്യാസ്ത്രീകളുടെ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുക്കലാണ് നടത്തുന്നത്.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിയമം നിലവിലുണ്ടെന്നും അതു കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ജനങ്ങള്‍ ഇതിനുള്ള സത്യാവസ്ഥ മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായം ബിജെപി സംഘം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ അതിനായി തയ്യാറായിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.