by webdesk3 on | 28-07-2025 03:22:04
കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. ഏകദേശം 30 പേര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്നു വള്ളം.
വള്ളത്തില്‍ ഉണ്ടായിരുന്ന 29 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഒരാളെ കാണാതായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.