News Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ രക്ഷപെടുമോ? കേസ് നല്‍കാന്‍ കൂട്ടാക്കാതെ മൊഴി നല്‍കിയവര്‍

Axenews | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ രക്ഷപെടുമോ? കേസ് നല്‍കാന്‍ കൂട്ടാക്കാതെ മൊഴി നല്‍കിയവര്‍

by webdesk1 on | 18-09-2024 07:42:04

Share: Share on WhatsApp Visits: 65


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ രക്ഷപെടുമോ? കേസ് നല്‍കാന്‍ കൂട്ടാക്കാതെ മൊഴി നല്‍കിയവര്‍


തിരുവനന്തപുരം: സ്വകാര്യത പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ട് ഡബ്‌ളിയു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ചൂഷണ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയവര്‍. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് പലരും ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ പ്രത്യേക അന്വേഷണസംഘം മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. മൊഴിയില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിയമ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്.

മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്.

ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ നീക്കം. അതേസമയം മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഹൈക്കോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ നിലപാട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment