by webdesk2 on | 28-07-2025 08:06:58
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( ജൂലൈ 28, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു.
മഴയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കോട്ടയം, പത്തനംതിട്ട, വയനാട് കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയത്. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് അവധി.