by webdesk3 on | 27-07-2025 12:58:04 Last Updated by webdesk2
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്നിരുന്ന സെല്ലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സെലിന്റെ ഇരുമ്പ് കമ്പികള്‍ മുറിച്ചുമാറ്റിയാണ് കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. കമ്പികള്‍ മുറിച്ചുവെച്ചത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാതിരിക്കാന്‍ നൂലുകള്‍ കൊണ്ട് കെട്ടിവച്ചിരുന്നു.
നൂലുകള്‍ കമ്പിയില്‍ കെട്ടിയിരിക്കുന്നതിനെ കുറിച്ച് ജയില്‍ വാര്‍ഡന്‍ ചോദ്യം ചെയ്തപ്പോള്‍, എലി കയറുന്നത് തടയാനാണ് താഴ്ഭാഗം നൂലുകൊണ്ട് മൂടിയത്, എന്നായിരുന്നു ഗോവിന്ദച്ചാമിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ ജയില്‍ സുരക്ഷാ സംവിധാനത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നു.
അതേസമയം, നാല് സഹതടവുകാര്‍ക്ക് ജയില്‍ചാടല്‍ സംബന്ധിച്ച വിവരം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ജയില്‍ ചാടുന്നതില്‍ നേരിട്ട് സഹായം നല്‍കിയിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സഹായം ലഭിക്കാതിരുന്നതിനാല്‍ ഗോവിന്ദച്ചാമിക്ക് സെല്ലില്‍ നിന്നിറങ്ങിയ ശേഷം ജയിലിന്റെ ചുമരുകള്‍ കടന്ന് രക്ഷപ്പെടാന്‍ സമയം എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.