by webdesk3 on | 27-07-2025 12:45:46 Last Updated by webdesk2
ഹരിദ്വാര്‍: ഹരിദ്വാറിലെ പ്രസിദ്ധമായ മന്‍സ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് ഭക്തര്‍ മരിക്കുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് ഭക്തജനക്കൂട്ടത്തില്‍ തിക്കിലും അപകവും ഉണ്ടായത്.
പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ഹരിദ്വാര്‍ എസ്.പി. പ്രമേന്ദ്ര സിങ് ദോബാല്‍ അറിയിച്ചു. സംഭവം നടന്നതുടന്നെ പൊലീസ് സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), പൊലീസ്, മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവം വളരെ ദുഖകരമാണെന്നും അധികൃതര്‍ പരിശോധനയും മേല്‍നോട്ടവും ഉറപ്പാക്കണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.