News Kerala

ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Axenews | ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

by webdesk3 on | 27-07-2025 12:24:17

Share: Share on WhatsApp Visits: 16


ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം



വയനാട്ട് ഉള്‍പ്പെടെ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്. നിലവില്‍ ഡാമിലെ രണ്ടും മൂന്നും നമ്പര്‍ ഷട്ടറുകള്‍ ഓരോന്നും 75 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ജലനിരപ്പ് ഇനിയും കൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം. 

അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും കരമാന്‍ തോട്, പനമരം പുഴയുടെ തീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി - പനമരം റോഡില്‍ ബീനാച്ചിക്ക് സമീപം മരം വീണതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

ഇതേ സമയം, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കക്കയം ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നുവിട്ട് അധിക ജലം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നദീ തീരപ്രദേശങ്ങളിലുള്ളവര്‍ക്കും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ക്കുമാണ് ജാഗ്രതാ നിര്‍ദ്ദേശം.

ഇന്ന് വയനാട്, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ത്യാ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment