by webdesk3 on | 27-07-2025 12:18:27 Last Updated by webdesk3
പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തു (72) മരണപ്പെട്ടു. രാവിലെ സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്കുള്ള ലൈന്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയതായിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മാരിമുത്തു തോട്ടത്തിലേക്ക് പോയത്.
തോട്ടത്തില്‍ രാവിലെ പോകുന്ന പതിവുണ്ടായിരുന്ന മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.