by webdesk2 on | 27-07-2025 08:46:42 Last Updated by webdesk3
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം ഇന്നും തുടരും. രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ തെക്കു കിഴക്കന്‍ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്റെയും ബൃഹദീശ്വര ക്ഷേത്രനിര്‍മ്മാണം തുടങ്ങിയതിന്റെ 1000 വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ മോദി മുഖ്യാതിഥിയാകും. ഉച്ചയോടെ അരിയല്ലൂര്‍ ജില്ലയിലെ ഗംഗയ്‌കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദര്‍ശിക്കും.
ചടങ്ങിലേക്ക് തമിഴ്‌നാട്ടിലെ വിവിധ ശൈവ മഠധിപതികളെ ക്ഷണിച്ചിട്ടുണ്ട്. സംഗീതജഞന്‍ ഇളയരാജയുടെ സിംഫണിയാണ് ചടങ്ങിലെ മറ്റൊരു സവിശേഷത. രാജേന്ദ്ര ചോളനോടുള്ള ആദരസൂചകമായി സ്മാരക നാണയം പുറത്തിറക്കും. എടപ്പാടി പളനിസാമി അടക്കം എഐഎഡിഎംകെ നേതാക്കളെ മോദി ഇന്നലെ കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മോദി ദില്ലിക്ക് മടങ്ങും.