by webdesk3 on | 25-07-2025 11:36:09 Last Updated by webdesk2
തിരുവനന്തപുരം: സൗമ്യ വധക്കേസ് കുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എം. എല്‍. എയും എന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.
പുലര്‍ച്ചെ 1.30ന് സെല്ലിലെ ഇരുമ്പ് അഴികള്‍ മുറിച്ച് ആഴമേറിയ മതിലിലേക്ക് കിടക്കയില്‍ നിന്നുള്ള തുണികള്‍ കൂട്ടികെട്ടി കയര്‍ പോലെയാക്കി പുറത്തിറങ്ങുകയായിരുന്നു ഗോവിന്ദച്ചാമി. മതിലിന്റെ മുകളില്‍ തുണി ചുറ്റിയാണ് ഫെന്‍സിംഗ് മറികടന്നത്. അതിന് ശേഷം തുണി ഉപയോഗിച്ച് താഴേക്കിറങ്ങി. പത്താം ബ്ലോക്കില്‍ നിന്നാണ് ജയിലിന് പുറത്തേക്ക് രക്ഷപെട്ടത്. പ്രതിയെ ഇപ്പോള്‍ പോലീസ് പിടികൂടി.