by webdesk3 on | 25-07-2025 09:19:32 Last Updated by webdesk3
തിരുവന്തപുരം: അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും സൗമ്യ വധക്കേസിലെ പ്രതിയും തമിഴ്‌നാട് സ്വദേശിയുമായ ഗോവിന്ദച്ചാമി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.30ന് ഇയാള്‍ ജയില്‍ മതില്‍ ചാടി രക്ഷപ്പെട്ടതായി വിവരം. സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസ് അധികൃതര്‍ക്ക് ലഭിച്ചത് രാവിലെ 6 മണിയോടെയാണ്.
സെല്ലിന്റെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തേക്ക് കടന്നത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ ചേര്‍ത്തിണക്കി കയറുപോലെയാക്കി മതിലിന് മുകളില്‍ കയറി. ഫെന്‍സിങ്ങ് തുരന്ന് അതേ തുണി ഉപയോഗിച്ച് മതിലിന് കുറുകെ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
പത്താം ബ്ലോക്കില്‍ നിന്നാണ് ഇയാള്‍ ജയില്‍ ചാടിയത്. സംഭവത്തിന് ശേഷം ജയിലിനകത്തും പുറത്തും വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജയിലിലെ സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചും പോലീസും ജയില്‍ വകുപ്പും വിശദമായ അന്വേഷണം നടത്തുകയാണ്.