by webdesk3 on | 24-07-2025 01:05:31 Last Updated by webdesk3
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തു. ഇതോടെ സമാന സംഭവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
താമരശ്ശേരി സ്വദേശിയായ ആബിദ് അടിവാരത്തിതെിരെ കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി.പി. സന്ദീപ് നല്‍കിയ പരാതിയിലാണ് താമരശ്ശേരി പൊലീസ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ള ആബിദ് ഫേസ്ബുക്കിലൂടെയാണ് വി.എസിനെതിരെ വിവാദ പോസ്റ്റുകള്‍ പങ്കുവെച്ചത്.
മലേഷ്യയില്‍ നിന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആബിദ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും, സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റില്‍ വി.എസ്. അച്യുതാനന്ദനെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.