by webdesk3 on | 24-07-2025 12:59:46 Last Updated by webdesk2
കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നില്‍ നടന്ന മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ദേശീയപാത വികസനത്തിനായി ജോലിചെയ്ത ദേശീയപാത അതോറിറ്റി ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഉണ്ടായിരുന്ന മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. കളക്ടര്‍ ഇതിനോടകം തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വീണ്ടും മണ്ണിടിയാന്‍ തുടങ്ങിയത്.
മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഇതിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തി, വീണ്ടും മണ്ണിടിയാനുള്ള ഭീഷണിയെത്തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണസേന (NDRF) പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.