by webdesk2 on | 24-07-2025 07:35:59 Last Updated by webdesk3
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ബുധനാഴ്ച മലയോരമേഖലയില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് നീരൊഴുക്ക് പരിധി കവിഞ്ഞ അച്ചന്‍കോവിലാറ്റില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്ന് ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പര്‍ ഒന്നും മൂന്നും 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയും ഗേറ്റ് നമ്പര്‍ രണ്ട് 40 സെമീ ഉയര്‍ത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെ, പ്രത്യേകിച്ച് മൂഴിയാര്‍ ജലസംഭരണി മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.