by webdesk3 on | 23-07-2025 02:59:56
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കിയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തീരദേശ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.
ജില്ലാ അടിസ്ഥാനത്തില്‍ മുന്നറിയിപ്പുകള്‍:
നാളെ (24): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
ജൂലൈ 26: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
ജൂലൈ 27: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്.