News India

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി

Axenews | പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി

by webdesk3 on | 23-07-2025 02:51:38 Last Updated by webdesk3

Share: Share on WhatsApp Visits: 55


പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി



ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് കൂടി നീട്ടിയതായി കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു. ഇനി ഈ വിലക്ക് 2025 ഓഗസ്റ്റ് 23 വരെ തുടരും.

 പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക് എയര്‍ലൈന്‍സുകള്‍ നടത്തുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിന് എടുത്തതോ ആയ എല്ലാ വ്യോമയാന സര്‍വീസുകള്‍ക്കും കൂടാതെ സൈനിക വിമാനങ്ങള്‍ക്കും-ഇന്ത്യന്‍ വ്യോമപരിധിയില്‍ പ്രവേശിക്കാനാവില്ല.

ഇതേസമയം, പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യയുടെ വിമാനങ്ങള്‍ക്കായുള്ള വിലക്ക് 2025 ഓഗസ്റ്റ് 24 വരെ നീട്ടിയതായി നേരത്തെ അറിയിച്ചിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment